മുന്നൊരുക്കം ഫലം കണ്ടു;  പോളിങ് സമാധാനപരം

കല്‍പറ്റ: മുന്നൊരുക്കങ്ങള്‍ ഫലം കണ്ടതോടെ ജില്ലയില്‍ പോളിങ് സമാധാനപരം. ഒരു പരാതിക്കുമിടയില്ലാതെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. 
2015 ഒക്ടോബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് തീയതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചത്.  ഒരു മാസത്തിനുള്ളില്‍ തന്നെ ആദ്യഘട്ടമായി ഏഴ് ജില്ലകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ഈ ജില്ലകളിലെ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും രാപ്പകല്‍ ജോലി ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 
ജില്ലയില്‍ കലക്ടര്‍ കേശവേന്ദ്രകുമാറിന്‍െറ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും മറ്റു വകുപ്പുകളും ചേര്‍ന്നാണ് ഒരുക്കം പൂര്‍ത്തിയാക്കിയത്. ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍െറ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. വനത്തോട് ചേര്‍ന്ന ബൂത്തുകളില്‍ മാവോവാദി ഭീഷണി മുന്‍നിര്‍ത്തി പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. പൊലീസ് വിന്യാസത്തിനും സുരക്ഷാ ഏകോപനത്തിനും ഇലക്ഷന്‍ നിയന്ത്രണത്തിനുമായി അഡ്മിനിസ്ട്രേറ്റിവ് ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം നേതൃത്വം നല്‍കി.  
എ.ഡി.എം പി.വി. ഗംഗാധരന്‍, ഇലക്ഷന്‍ ഡെ.കലക്ടര്‍ എ. ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തിലുള്ള ഇലക്ഷന്‍ വിഭാഗം, നഗരസഭ- ബ്ളോക്-ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍, ഉപ വരണാധികാരികള്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ കാര്യക്ഷമമായി ജോലി നിര്‍വഹിച്ചു.  
ജില്ലയിലെ പൊലീസ് സേനക്ക് പുറമെ കര്‍ണാടക റിസര്‍വ് പൊലീസിന്‍െറ ഒരു കമ്പനിയും എറണാകുളത്തുനിന്ന് നാല് കമ്പനികളും തണ്ടര്‍ബോള്‍ട്ടും ആന്‍റി നക്സല്‍ സ്ക്വാഡും ഉള്‍പ്പെടെ വിവിധ സേനകള്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ പങ്കാളികളായി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.